പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് 57 പവന് സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്കുന്ന സൂചന. തിങ്കളാഴ്ച രാവിലെ 10.45നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞ് മൂന്ന് പേര് പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ എംഎം അന്‍സാരിയുടെ വീട്ടിലെത്തുന്നത്..അന്‍സാരിയുടെ ഭാര്യ ഷെഫീനയോട് വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു.മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്.കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്
.