കണ്ണൂർ• ക്ഷേത്രോത്സവത്തിന്റെ കലശ ഘോഷയാത്രയിൽ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയതു പാർട്ടിക്കുള്ളിൽ വിവാദമായി. പി.ജയരാജന്റെ ജന്മനാടായ കതിരൂരിലെ കൂർമ്പക്കാവ് താലപ്പൊലി ഉത്സവ ഘോഷയാത്രയിലാണു പാർട്ടി പതാകയും പി.ജയരാജന്റെ ചിത്രവും ചെ ഗവാരയുടെ ചിത്രവും ഉൾപ്പെടുത്തിയത്. പുല്യോട് വെസ്റ്റ് പാട്യം നഗറിലുള്ള പാർട്ടി പ്രവർത്തകരാണ് ഇതു ചെയ്തത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം രംഗത്തു വന്നു. വിശ്വാസം രാഷ്ട്രീയവൽക്കരിക്കരുതെന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അണികൾക്കു നിർദേശം നൽകി.വ്യക്തിപൂജയുടെ പേരിൽ നേരത്തേ പാർട്ടി നടപടിക്കു വിധേയനായ പി.ജയരാജനെയാണു കലശ വിവാദം ബാധിച്ചത്. പി.ജയരാജൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Thursday, 16 March 2023
Home
Unlabelled
കലശ ഘോഷയാത്രയിൽ പി.ജയരാജന്റെ ചിത്രം
കലശ ഘോഷയാത്രയിൽ പി.ജയരാജന്റെ ചിത്രം

About Weonelive
We One Kerala