കോഴിക്കോട്: പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് ഈ വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അതേസമയം, തിരുവനന്തപുരത്ത് മകളെ ശല്യപ്പെടുത്തിയതിന് പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കോട്ടുകാല്‍ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസില്‍ അരുണിനെയാണ് (24) വിഴിഞ്ഞം പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.പോലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെണ്‍കുട്ടിയെ അരുണ്‍ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പിതാവ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അരുണിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.
Monday, 13 March 2023
Home
Unlabelled
പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

About Weonelive
We One Kerala