ഒരു ദിവസത്തെ സമ്മേളനത്തിന് ലക്ഷങ്ങൾ ചെലവ്; ഇന്ന് സഭ ചേർന്നത് മിനിറ്റുകൾ മാത്രം, നഷ്ടം ഖജനാവിന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 March 2023

ഒരു ദിവസത്തെ സമ്മേളനത്തിന് ലക്ഷങ്ങൾ ചെലവ്; ഇന്ന് സഭ ചേർന്നത് മിനിറ്റുകൾ മാത്രം, നഷ്ടം ഖജനാവിന്




തിരുവനന്തപുരം• കേരളത്തിൽ നിയമസഭാ സമ്മേളനത്തിനായി സർക്കാർ ഒരു ദിവസം ചെലവാക്കുന്നത് ലക്ഷങ്ങൾ. സഭാ സമ്മേളനം ബഹളത്തെ തുടർന്ന് നേരത്തെ പിരിഞ്ഞാൽ നഷ്ടം ഖജനാവിനാണ്. നിയമസഭയുടെ ചെലവുകൾക്കായി 132 കോടി രൂപയാണ് 2023–24 സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ വൈദ്യുതി, വെള്ളം, എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം, അലവൻസുകൾ, മറ്റു ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. ഒരു ദിവസത്തെയോ ഒരു സമ്മേളന കാലയളവിലെയോ ചെലവുകൾ ക്രോഡീകരിച്ചു സൂക്ഷിക്കാറില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. സമ്മേളന കാലയളവിൽ 1000 രൂപയാണ് എംഎൽഎമാരുടെ അലവൻസ്. പഞ്ച് ചെയ്താൽ ഈ തുക ലഭിക്കും. സമ്മേളനം നടക്കാത്തപ്പോൾ സഭാ കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനും ഇതേ തുകയാണ് അലവൻസ്. നിയമസഭയിലെ ഉദ്യോഗസ്ഥർ മൂന്നു മണിക്കൂർ അധികം ജോലി ചെയ്താൽ ഓവർടൈം അലവൻസ് ലഭിക്കും. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെ ഓവർടൈം അലവൻസ് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.രാജ്യത്ത് കൂടുതൽ ദിവസം സമ്മേളിക്കുന്ന സഭകളിലൊന്നാണ് കേരളത്തിന്റേത്. 14–ാം കേരള നിയമസഭ (2011–16) 232 ദിവസമാണ് സമ്മേളിച്ചത്. 15–ാം നിയമസഭയുടെ ഏഴാം സമ്മേളനം 91 ദിവസം വരെ നീണ്ടു. ഇപ്പോൾ നടക്കുന്ന എട്ടാം സമ്മേളനം ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്. നിയമസഭാ കലണ്ടർ അനുസരിച്ച് മാർച്ച് 30 വരെയാണ് സഭ ചേരുന്നത്.

Post Top Ad