രജതശോഭയോടെ കുടുംബശ്രീ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 16 March 2023

രജതശോഭയോടെ കുടുംബശ്രീ




സ്‌ത്രീശാക്‌തീകരണത്തിൽ ലോകത്തിനുതന്നെ മാതൃകയായ കുടുംബശ്രീ 25 സഫലവർഷങ്ങൾ പൂർത്തിയാക്കുന്നതു കേരളത്തിന്റെയാകെ അഭിമാനവും ആഹ്ലാദവുമായി മാറുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു തിരുവനന്തപുരത്ത് ഈ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോൾ മലയാളിപ്പെൺമയുടെ മുഖശ്രീ കൂടുതൽ പ്രകാശം ചെ‍ാരിയുന്നു; കേരളീയ സ്ത്രീശക്തിയുടെ വേറിട്ട വിളംബരം കൂടുതലുച്ചത്തിൽ മുഴങ്ങുന്നു.സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യവുമായി, 1998 മേയ് 17നു സംസ്ഥാനതലത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീ ഇതിനകം സ്വന്തമാക്കിയ നേട്ടങ്ങൾ മറ്റേതൊരു കൂട്ടായ്മയ്ക്കും സ്വപ്നംപോലും കാണാൻ സാധിക്കാത്തത്ര വൈവിധ്യമാർന്നതാണ്. ആലപ്പുഴ പട്ടണത്തിലെ ഏഴു വാർഡുകളിൽ 1992ൽ പരീക്ഷണാർഥം തുടങ്ങിയ പദ്ധതിയാണ് ഇങ്ങനെ പടർന്നുപന്തലിച്ചത്. വനിതകളുടെ വ്യക്തിത്വവികസനം, സാമ്പത്തികഭദ്രത എന്നിവയ്ക്കെ‍ാപ്പം സാമൂഹിക വികസനവും ഉറപ്പുവരുത്തുന്നതിനായുള്ള നൂറുകണക്കിനു പദ്ധതികളാണ് ഇപ്പോൾ കുടുംബശ്രീയുടെ കരുത്ത്. കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക നട്ടെല്ലായി ഈ കൂട്ടായ്മ മാറിക്കഴിഞ്ഞു.

Post Top Ad