സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ വക്കീൽ നോട്ടീസ് അയച്ച് എം.വി ഗോവിന്ദൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ വക്കീൽ നോട്ടീസ് അയച്ച് എം.വി ഗോവിന്ദൻ


മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്തിരുവനന്തപുരം: സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുമാണ് നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത് .സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുക .കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി സ്വപ്നക്കെതിരായ മറ്റൊരു ആയുധമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡി.ജി.പിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. വിജേഷിന്റെ ജില്ലയെന്ന നിലയിലാണ് കണ്ണൂര്‍ യൂണിറ്റ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഷാജ് കിരണ്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണം ഉയര്‍ന്നപ്പോഴും ക്രൈംബ്രാഞ്ചിനെയാണ് അന്വേഷണം ഏൽപ്പിച്ചത്.

Post Top Ad