കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സംസ്ഥാന വനിതാ ടി 20 ക്രിക്കറ്റ്‌ തുടങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 23 April 2023

കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സംസ്ഥാന വനിതാ ടി 20 ക്രിക്കറ്റ്‌ തുടങ്ങി


തലശേരി: 
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സംസ്ഥാന ടി 20 വനിതാ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ കോണോർവയൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ തുടങ്ങി.  കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ എം ജമുനറാണി അധ്യക്ഷയായി. സ്‌പീക്കർ എ എൻ ഷംസീർ,  കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജയേഷ്‌ ജോർജ്‌, സെക്രട്ടറി വിനോദ്‌ എസ്‌ കുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. നാഷണൽ ക്രിക്കറ്റ്‌ അക്കാദമി അണ്ടർ 19 ഫീൽഡിങ്‌ കോച്ച്‌ മസർ മൊയ്‌തു, ഡബ്ല്യുപിഎൽ ഡൽഹി കാപ്പിറ്റൽസ്‌ താരം മിന്നുമണി എന്നിവരെ ആദരിച്ചു. കെസിഎ ജോ. സെക്രട്ടറി ബിനീഷ്‌ കോടിയേരി, ക്രിക്കറ്റ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഫിജാസ്‌ അഹമ്മദ്‌, സെക്രട്ടറി വി പി അനസ്‌, കൃഷ്‌ണരാജ്‌, ടി പി ഷാനവാസ്‌, ഫൈസൽ പുനത്തിൽ, എ ടി ഫിൽഷാദ്‌, സന്തോഷ്‌ പച്ച, എ കെ രമ്യ, അഡ്വ. ഷൈമ നല്ലക്കണ്ടി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സഹകരണത്തോടെ ബികെ 55 ക്രിക്കറ്റ്‌ ക്ലബ്ബും ടെലിച്ചറി ടൗൺക്രിക്കറ്റ്‌ ക്ലബ്ബുമാണ്‌ സംഘാടകർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ട്‌ ടീമുകളിലായി 120 വനിതാ താരങ്ങൾ മത്സരിക്കും. വിജയികൾക്ക്‌ കാൽലക്ഷം രൂപയും റണ്ണേഴ്‌സിന്‌ 15,000 രൂപയുമാണ്‌ പ്രൈസ്‌മണി. ദിവസവും രാവിലെ 9.30നും പകൽ 1.30നുമായി രണ്ട്‌ മത്സരമുണ്ട്‌.  29ന്‌ ടൂർണമെന്റ്‌ സമാപിക്കും.

Post Top Ad