ഇടുക്കി: അമ്മയുടെ ക്രൂരമർദനത്തിനിരയായ എട്ട് വയസുകാരിയെ ഇടുക്കി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളും കയ്യിൽ ചതവുമുണ്ട്.മകൾ
കൊച്ചുമകളെ ഉപദ്രവിക്കുന്നത് കണ്ട മുത്തശ്ശിയാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് 28കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു.ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.സമീപത്ത് കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കികെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.
.