കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവണ്ണൂർ സ്വദേശി അശ്വിൻ കൃഷ്ണ (15), പാലാഴി സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. ഉച്ചയക്ക് രണ്ടര മണിയോടെ ബന്ധുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.14 പേരടങ്ങുന്ന ബന്ധുക്കളിൽ അഞ്ചു പേർ കുളിക്കാനിറങ്ങുകയായിരുന്നു. പിന്നീട് ഇവർ വെള്ളത്തിൽ മുങ്ങി പോവുകയും തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെത്തി 3 പേരെ രക്ഷപ്പെടുത്തുകയുമായിരുന്നു. രണ്ട് കുട്ടികൾ കൂടി അപകടത്തിൽപെട്ട വിവരം സെക്യൂരിറ്റി ജീവനക്കാർ അറിഞ്ഞിരുന്നില്ല. രണ്ട് കുട്ടികളെ കാണാനില്ലെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ശേഷം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. വെള്ളത്തിൽ നിന്നും കരയ്‌ക്കെത്തിച്ച കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കുട്ടികളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Sunday, 16 April 2023
Home
Unlabelled
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു

About Weonelive
We One Kerala