സാംസ്‌കാരിക പാഠശാല സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 23 April 2023

സാംസ്‌കാരിക പാഠശാല സംഘടിപ്പിച്ചു


പാനൂർ: പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലാ കമ്മിറ്റിയുടെയും പാനൂർ  കെ കെ രാജീവൻ പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സാംസ്‌കാരിക പാഠശാല സംഘടിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ടി ടി കെ ശശി അധ്യക്ഷനായി.  
വർത്തമാനകാലഘട്ടത്തിൽ വെറുപ്പിന്റെ രാഷ്ട്രീയമുയർത്തി സാമ്രാജ്യത്വത്തിന്റെ രക്ഷകരായി തീവ്രവലതുപക്ഷം ശക്തിപ്പെടുന്നത് ലോകത്ത് അത്യാപൽക്കരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പാനൂരിൽ സാംസ്‌കാരിക പാഠശാലയിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. ലോകം ഇങ്ങനെ പോയാൽമതിയെന്നതാണ് വലതുപക്ഷ നയം. മാറ്റമുണ്ടാക്കേണ്ടതും ശബ്ദമുയർത്തേണ്ടതുമായ രാഷ്ട്രങ്ങൾ ഇത്തരം ശക്തികളുടെ മുന്നിൽ നിശബ്ദരാകുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും വിറ്റ്‌ മൂന്നാംകിട രാഷ്ട്രങ്ങളെ ഏറെക്കുറെ സാമ്രാജ്യത്വശക്തികൾ കൈയിലൊതുക്കി.  ട്രംപിന് വേണ്ടി നരേന്ദ്രമോദിയുടെ വോട്ടുപിടിത്തവും തെരഞ്ഞെടുപ്പ്‌ റാലിയിൽ പങ്കെടുത്തതും ഞെട്ടലോടെയാണ് ഇന്ത്യ  കണ്ടത്. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിക്കലർത്തി ജനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയെന്നതും ഫാസിസം മുന്നോട്ടുവയ്‌ക്കുന്ന ശക്തികളുടെ രാഷ്ട്രതന്ത്രമാണ്‌. 


നാടിനാപത്തായ വിഷയങ്ങൾ നിരാകരിക്കാനും ചോദ്യംചെയ്യാനും പ്രതിരോധിക്കാനും കഴിയുന്ന ഇടങ്ങളിലാണ് മാനവികത പിറവി കൊള്ളുന്നതെന്നും ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തിയെന്നും  ബേബി പറഞ്ഞു. പുരസ്കാര ജേതാക്കളായ കെ ജിജിയെയും  രാജേന്ദ്രൻ തായാട്ടിനെയും നോവലിസ്റ്റ് ജയപ്രകാശ് പാനൂരിനെയും ആദരിച്ചു. കെ ജിജി രചിച്ച ഭൂപടത്തിന്റെ വേരുകൾ എന്ന കവിതാ സമാഹാരം എം എ ബേബി  പ്രകാശിപ്പിച്ചു.  കവിയൂർ രാജഗോപാലൻ ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യസംഘം  ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി,  രാജു കാട്ടുപുനം,  കെ ഇ കുഞ്ഞബ്ദുള്ള, കവിയൂർ രാജഗോപാലൻ എന്നിവർ സംസാരിച്ചു. എം പി ബൈജു സ്വാഗതവും ഡോ. ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.


Post Top Ad