കോഴിക്കോട്: അധ്യാപികമാരുടെ പ്രസവാവധി തട്ടിപ്പിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. നിയമവിരുദ്ധ അവധി തരപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. വിദ്യാഭ്യാസ ഓഫീസർമാർ അധ്യാപികമാരുടെ സർവീസ് പുസ്തകം വരുത്തി പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശമുണ്ട്പ്രസവാവധിയുടെ മറവിലെ തട്ടിപ്പിൽ സംസ്ഥാന സർക്കാരിന് കോടികളാണ് നഷ്ടമായത്. അധ്യാപികമാർ തരപ്പെടുത്തുന്ന രണ്ട് മാസത്തെ അധിക അവധിയാണ് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. മുപ്പത് വർഷത്തോളമായി സ്‌കൂളുകളിൽ തട്ടിപ്പ് വ്യാപകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Friday, 28 April 2023
Home
Unlabelled
അധ്യാപികമാരുടെ പ്രസവാവധി തട്ടിപ്പ്; വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി
അധ്യാപികമാരുടെ പ്രസവാവധി തട്ടിപ്പ്; വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി

About Weonelive
We One Kerala