ലോകമെമ്പാടും സാമ്പത്തിക പ്രശ്ങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 'സഹകരണത്തിനും നിക്ഷേപങ്ങൾക്കും ധാരാളം അവസരങ്ങൾ നൽകുന്നതിനായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിഷ്കരണ അജണ്ട പിന്തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്', ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർ ഓഫ് കൊമേഴ്സും, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവുംകൂടി സംഘടിപ്പിച്ച 'ഇന്ത്യ ദശകത്തിലെ നിക്ഷേപം' എന്ന വിഷയത്തിൽ സീതാരാമൻ പറഞ്ഞു.ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്പ്രിങ് മീറ്റിൽ പങ്കെടുക്കാനാണ് സീതാരാമൻ യുഎസിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ദുർബലത, സംഘർഷം തുടങ്ങിയ ആഗോള വികസന വെല്ലുവിളികൾ വികസന പുരോഗതിയിൽ ചെലുത്തുന്ന സ്വാധീനം, ലോകബാങ്കിലെ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടബാധ്യതകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സീതാരാമൻ ചർച്ച ചെയ്തു.
Monday 17 April 2023
Home
Unlabelled
ഇന്ത്യയിൽ ഇനിയും പരിഷ്കാരങ്ങൾ തുടരും: നിർമല സീതാറാം
ഇന്ത്യയിൽ ഇനിയും പരിഷ്കാരങ്ങൾ തുടരും: നിർമല സീതാറാം
About We One Kerala
We One Kerala