കേളകം പ്രസ് ഫോറവും,കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഫ്യൂച്ചർ സ്പോർട്സ് എന്ന പേരിൽ സെമിനാർ നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 29 April 2023

കേളകം പ്രസ് ഫോറവും,കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഫ്യൂച്ചർ സ്പോർട്സ് എന്ന പേരിൽ സെമിനാർ നടത്തി

 



കേളകം:കായിക മേഖലയിലെ വിവിധ അവസരങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, സര്‍ക്കാരിന്റെയും സർക്കാർ ഇതര ഏജൻസികളുടെയും സഹായസഹകരണങ്ങൾ എങ്ങനെ ലഭ്യമാകും, കായികശേഷി വർദ്ധിപ്പിക്കേണ്ടതിന്റെയും അവ പ്രയോജനപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ അറിവ് നേടുന്നതിനും സംശയനിവാരണം നടത്തുന്നതിനും ഒരു സുവർണ്ണാവസരമായി   കേളകം പ്രസ് ഫോറവും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി   'ഫ്യൂച്ചർ സ്പോർട്സ്' സെമിനാർ കേളകം  സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.


 സ്പോർട്സും അതിന്റെ സാധ്യതകളും ചർച്ച ചെയ്ത   സെമിനാറിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. 



കേളകം സെന്റ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉൽഘാടനം നടത്തി.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി ടി അനീഷ് അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ മുൻ ഇന്ത്യൻ വോളിബോൾ താരം സെബാസ്റ്റ്യൻ ജോർജിനെ സണ്ണി ജോസഫ് എം.എൽ.എ പൊന്നാടയണിയിച്ചു. 

ഫ്യൂച്ചർ സ്പോർട്സ്' സെമിനാറിൽ സെബാസ്റ്റ്യൻ ജോർജ് ക്ലാസെടുത്തു.

.സ്കൂൾ ഹെഡ് മാസ്റ്റർ എം. വി മാത്യു, സ്കൂൾ മാനേജർ ഫാ: വർഗീസ്സ് കവണാട്ടേൽ,പിടിഎ പ്രസിഡൻറ്എം.പി.സജീവൻ  ,പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.

അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം ഭാരവാഹികളായ ജോയി ജോസഫ്, എം.ജെ. റോബിൻ, ഷെറിൻ, സജീവ് നായർ ,സ്കൂൾ അധ്യാപകർ, പി.ടി.എ, എന്നിവർ നേതൃത്യം നൽകി



Post Top Ad