കൊളോളം : സ:കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം കൊളോളം കെട്ടിടം ഉദ്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം നിർവഹിച്ചു. സി പി ഐ എം മട്ടന്നൂർ ഏറിയ സെക്രട്ടറി എം രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു.
കെ പി ശശീന്ദ്രൻ വായനശാല ആൻ്റ് ഗ്രന്ഥാലയം ഉദ്ഘാടനം സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവ്വഹിച്ചു. എ കെ ജി സ്പോർട്സ് ആൻ്റ് ആർട്സ് ഉദ്ഘാടനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമനും ഫോട്ടോ അനാച്ഛാദനം സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എൻ വി ചന്ദ്രബാബുവും നിർവ്വഹിച്ചു.
മുതിർന്ന പാർട്ടി അംഗങ്ങളെ സി പി ഐ എം ജില്ലാ കമ്മറ്റി അംഗം സി വി ശശീന്ദ്രൻ ആദരിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ സമ്മാനദാനം നടത്തി. ഇ സജീവൻ, പി പ്രസാദ്, പി പി നൗഫൽ, ഷിനിൽ പി, വി രജനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.