സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ നിശ്ചയിക്കാൻ സമിതി നിശ്ചയിച്ച് കേന്ദ്ര സർക്കാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 May 2023

സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ നിശ്ചയിക്കാൻ സമിതി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

 


സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ നിശ്ചയിക്കാൻ സമിതി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ക്യാബിനെറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി.സ്വവർഗാനുരാഗികളുടെ പ്രശ്‌നം ഭരണഘടനാ ബെഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ ഇടപെടാനുള്ള അവകാശം കോടതിക്ക് ഇല്ലെന്നും പാർലമെന്റ് നിയമനിർമാണത്തിലൂടെ നടപ്പാക്കേണ്ട വിഷയമാണെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. സ്വവവർഗാനുരാഗികളുടെ അവകാശങ്ങൾ എന്തൊക്കെയാണ്, അല്ല, എന്നൊക്കെയുള്ളത് സമിതി നിശ്ചയിക്കും. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ഭാഗമായി സ്വവർഗാനുരാഗികൾക്ക് കൂടി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന അപേക്ഷ പരിഗണിക്കരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.നേരത്തെ, സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Post Top Ad