ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ) സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരകസംസ്ഥാന പ്രൊഫഷണൽ നാടക മത്സരം പി.സന്തോഷ് കുമാർ എം.പി.ഉദ്ഘാടനംചെയ്തു . - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 21 November 2023

ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ) സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരകസംസ്ഥാന പ്രൊഫഷണൽ നാടക മത്സരം പി.സന്തോഷ് കുമാർ എം.പി.ഉദ്ഘാടനംചെയ്തു .



 ഇരിട്ടി:ഇരിട്ടിമേഖലയിലെകലാ-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെയും കലാ ആസ്വാദകരുടെയും സംസ്കാരിക കൂട്ടായ്മയായ ഇരിട്ടി ഫൈൻ ആർട്സ് സൊസൈറ്റി (ഇഫാസ് ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെബാസ്റ്റ്യൻ കക്കട്ടിൽ സ്മാരക പ്രഥമ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരങ്ങൾ നവംമ്പർ 21 മുതൽ 26 വരെ ഇരിട്ടി, മാടത്തിയിൽ ഇഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

സംസ്ഥാനത്തെ പ്രമുഖ നാടക സമിതികളുടെ സുപ്രസിദ്ധനാടകങ്ങൾ മാറ്റുരക്കുന്ന നാടക മത്സരങ്ങൾ വൈകിട്ട് 7 മണിക്ക് പി.സന്തോഷ് കുമാർ എം.പി.ഉദ്ഘാടനം ചെയ്തു .പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി അധ്യക്ഷയായി . സുപ്രസിദ്ധ സിനിമാ താരം കെ.യു. മനോജ്, സിനിമാ നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വിനോദ്കുമാർഎന്നിവർ സംസാരിച്ചു . തുടർന്ന് തിരുവനന്തപുരം അജന്ത തിയ്യേറ്റഴ്സ് അവതരിപ്പിക്കുന്ന മൊഴി നാടകം അരങ്ങേറി .രണ്ടാം ദിനം നവം: 22 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഇടം , നവം: 23 ന് തിരുവനന്തപുരം സൗപർണ്ണികയുടെ  മണികർണ്ണിക  നവം: 24 ന് കോഴിക്കോട് സങ്കീർത്തനയുടെ   ചിറക്  നവം: 25 ന് വടകര കാഴ്ച്ച കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ശിഷ്ടം എന്നീ നാടകങ്ങളും മത്സരവേദിയിൽ അരങ്ങേറും. നവംമ്പർ 26 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന

സമാപന സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷ നാകും. സുപ്രസിദ്ധ നാടക സംവിധായകനും സിനിമാ-സീരിയൽ നടനുമായ പയ്യന്നൂർ മുരളി നാടക മത്സര വിജയികൾക്ക് അവാർഡ് കൈമാറും.ബാല നടനുള്ള സംസ്ഥാന ചലചിത്രഅവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചിയെ ചടങ്ങിൽ അനുമോദിക്കും.ചലചിത്ര സംവിധായകൻ അനുരാജ് മനോഹർ, നാടക രചയിതാവ് കെ സി.ജോർജ് കട്ടപ്പന, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ, പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫ് ഉൾപ്പെടെയുള്ള കലാ -സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.


Post Top Ad