റോഡില്‍ വീണുടഞ്ഞത് ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 14 January 2024

റോഡില്‍ വീണുടഞ്ഞത് ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍



കോഴിക്കോട് - കണ്ണൂര്‍ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയില്‍വേ മേല്‍പാലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മുട്ടകയറ്റിക്കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു.അപകടത്തില്‍ ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍ റോഡില്‍ വീണുപൊട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധമുണ്ടാക്കിയെന്ന പരാതിയിലാണ് എടക്കാട് പൊലീസ് നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തത്.തലശേരി ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കോഴി മുട്ടയുമായി തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മുട്ട റോഡില്‍ തെറിച്ച്‌ ഗതാഗതം ദുഷ്‌കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.



Post Top Ad