മയ്യിൽ: .കുറ്റ്യാട്ടൂർ ചിറുമ്പ ഭഗവതി ക്കാവിലെ കിം പുരുഷന്റെ മുഖപ്പ് ചുമർച്ചിത്ര ശൈലിയിൽ നിറങ്ങൾ കൊടുത്ത് അലങ്കാര പണികൾ പൂർത്തിയായി
പുതുക്കി പണിത ഭാഗങ്ങളിൽ നിറങ്ങൾ കൊടുത്ത് ക്ഷേത്രത്തിന്റെ തനതായ പ്രൗഡിയിലേക്ക് എത്തിക്കുവാൻ അനേകം ക്ഷേത്രങ്ങളിൽ ചുമർച്ചിത്രങ്ങൾ ചെയ്തു പ്രാവീണ്യമുള്ള ഗുരുവായൂരിലെ സ്വസ്തിക്ക് മ്യുറൽസിലെ ഡയരക്റ്ററും പാരമ്പര്യ ചുവർചിത്രകലയിൽ പ്രഗത്ഭനുമായ ദിലീപ് സ്വസ്തിക് ൻ്റേ നേതൃത്വത്തിൽ ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ
ശ്രീകുട്ടൻ , സൂരജ്, ശിവ, മോനിഷ് , രാഹുൽ എന്നിവർ രണ്ടാഴ്ച സമയമെടുത്താണ് നിറചർത്ത് പൂർത്തിയാക്കിയത്.ഗണപതി, സരസ്വതി, മുരുകൻ, ഭഗവതി, ശിവൻ, മഹാവിഷ്ണു തുടങ്ങി അനേകം വ്യാളീമുഖങ്ങൾ, വീരാളി പട്ട്,അലങ്കാരങ്ങൾ
എന്നിവയാണ് നിറങ്ങൾ നൽകിയത്. ഏകദേശം രണ്ടാഴ്ച സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത് എന്ന് കാവിൻ്റെ സ്ഥാനികൻ കൂടിയായ അയത്താർ മനീഷ് അഭിപ്രായപ്പെട്ടു.വരുന്ന മാർച്ചിലാണ് വളരെ പ്രശസ്തമായ കുറ്റ്യട്ടൂർ കാവ് താലപ്പൊലി.