ഹിന്ദുസ്ഥാനി കര്‍ണ്ണാട്ടിക് സംഗീതോല്‍സവം മെയ് 3 മുതൽ കണ്ണൂർ ടൗണ്‍ സ്‌ക്വയറില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 April 2024

ഹിന്ദുസ്ഥാനി കര്‍ണ്ണാട്ടിക് സംഗീതോല്‍സവം മെയ് 3 മുതൽ കണ്ണൂർ ടൗണ്‍ സ്‌ക്വയറില്‍


കണ്ണൂർ: കണ്ണൂര്‍ മിറര്‍ പത്രവും ലയണ്‍സ് ക്ലബ്ബ് ഓഫ് കണ്ണൂര്‍ മാവെറിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി കര്‍ണ്ണാട്ടിക് സംഗീതോല്‍സവം 3, 4, 5 തീയതികളില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ഹിന്ദുസ്ഥാനി-കര്‍ണ്ണാട്ടിക് സംഗീതത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാനി-കര്‍ണാട്ടിക് സംഗീതോല്‍സവം സംഘടിപ്പിക്കുന്നത്. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റഫീഖ് ഖാന്‍ ഉള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ കച്ചേരി അവതരിപ്പിക്കുന്ന സംഗീതോല്‍സവത്തില്‍ ആദ്യകാല സംഗീതജ്ഞരെ ആദരിക്കും. സിത്താറില്‍ മാന്ത്രികത തീര്‍ക്കുന്ന ഉസ്താദ് റഫീഖ് ഖാന്‍ ധാര്‍വാഡ് ഘരാനയിലെ സംഗീതജ്ഞരുടെ ആറാം തലമുറയില്‍പ്പെട്ട സംഗീതജ്ഞനാണ്. രമടീച്ചര്‍ കണ്ണൂര്‍, ഗോപി മാസ്റ്റര്‍ അഴീക്കോട്, ശകുന്തള ടീച്ചര്‍ കണ്ണൂര്‍, പ്രഭാകരന്‍ മാസ്റ്റര്‍ തയ്യില്‍, ഹാരിസ് ബായി, വസന്തന്‍ അഞ്ചരക്കണ്ടി, കെ.പി. ചിത്ര ടീച്ചര്‍ ചിറക്കല്‍ എന്നിവരെയാണ് സംഗീതോല്‍വത്തില്‍ ആദരിക്കുക. മെയ് 3 ന് ഗോപീകൃഷ്ണന്‍ എസ്. വര്‍മ്മയുടെ സംഗീത കച്ചേരി നടക്കും. മെയ് നാലിന് വൈകിട്ട് 6ന് ശ്രുതി വിനീഷ് അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി, രാത്രി 8ന് ഉസ്താദ് റഫീഖ് ഖാന്റെ ഹിന്ദുസ്ഥാനി സംഗീത കച്ചേരിനടക്കും. മെയ് 5ന് വൈകിട്ട് 6.ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി സംഗീതവിഭാഗം വിദ്യാര്‍ത്ഥികളും അലുംനി ഗ്രൂപ്പും ചേര്‍ന്ന് ഘനരാഗ പഞ്ചരത്നകൃതികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് മൃണാളിനി മനോജ് സിത്താര്‍ കച്ചേരി അവതരിപ്പിക്കും. കണ്ണൂര്‍ മിറര്‍ മാനേജിംഗ് എഡിറ്റര്‍ ടി. മിലേഷ് കുമാര്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.വി.ദിവാകരന്‍, ഭാരവാഹികളായ മനോജ് ശില്പി, വി.വി ജയരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

WE ONE KERALA-AJ



Post Top Ad