ഭാര്യ സഹോദരനെ വിവാഹം ചെയ്തതറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

ഭാര്യ സഹോദരനെ വിവാഹം ചെയ്തതറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

 


ഗുരുഗ്രാം: ഭാര്യ സഹോദരനെ വിവാഹം ചെയ്തതറിഞ്ഞ് പ്രകോപിതനായ യുവാവ് 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം.പ്രതിയായ ബീഹാർ സ്വദേശി വിജയ് സഹായിയെ (30 ) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

വിജയ് മാലമോഷണക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി ജയിലിലായിരുന്നു. ഈ സമയത്ത് ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട്‌ ഇവർക്കൊരു പെണ്‍കുഞ്ഞും ജനിച്ചു.

ഏപ്രില്‍ 24 ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭാര്യ സഹോദരനെ വിവാഹം ചെയ്ത വിവരം ഇയാള്‍ അറിയുന്നത്. ഇതില്‍ രോഷാകുലനായ പ്രതി വേർപിരിഞ്ഞ ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഭാര്യയോടുള്ള ദേഷ്യത്തില്‍ ഇവരുടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ നിലത്തെറിഞ്ഞു കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.നാതുപുര ഗ്രാമപ്രദേശത്ത് പെണ്‍കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിറ്റേന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
we one kerala sj



Post Top Ad