കണ്ണൂർ:എൽഡിഎഫിന് വോട്ട് ചെയ്ത മുഴവൻ വോട്ടർമാർക്കും എൽഡിഎഫ് കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം വി ജയരാജൻ നന്ദി പറഞ്ഞു, രണ്ട് മാസക്കാലത്തിലേറെ നടത്തിയഎൽഡിഎഫിന്റെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളും ബിജെപിയോടും യുഡിഫിനേടുമുള്ള എതിർപ്പും കൂടുതൽ പേരെ പോളിങ് ബൂത്തിൽ എത്തിച്ചു. കനത്ത ചൂടിനെ അവഗണിച്ചാണ് വോട്ടർമാർ ബൂത്തലെത്തിയത്. പല ബൂത്തിലും യന്ത്രത്തകരാറും വേഗക്കുറവും കാരണം പോളിങ് വൈകി. എങ്കിലും ഈ പ്രതിസന്ധി തരണം ചെയ്ത് വോട്ടർമാർ പ്രതികരിച്ചു എന്നതാണ് ശതമാനം കൂടാൻ കാരണം, എൽഡിഎഫിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ വോട്ടർമാരെയും വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും എം വി ജയരാജൻ അഭിവാദ്യം ചെയ്തു.
WE ONE KERALA
NM