എൽഡിഎഫ് മികച്ച വിജയം നേടും : ടി വി രാജേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

എൽഡിഎഫ് മികച്ച വിജയം നേടും : ടി വി രാജേഷ്

 


കണ്ണൂർ: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു. 

എൽഡിഎഫിനായി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്കും വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകർക്കും നന്ദി രേഖപ്പെടുത്തകയാണ്. സമാധാനപരമായും മാതൃകാപരവുമായിട്ടാണ് ജില്ലയിൽ പോളിങ്ങ് നടന്നത്. ജില്ലയിൽ എൽ ഡി എഫിനെ തകർക്കാൻ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള കള്ള പ്രചാരണം സാമൂഹ്യ മാധ്യമം മാറ്റ് മാധ്യമങ്ങളിലൂടെയും എതിരാളികൾ നടത്തിയിരുന്നു. ജില്ലയുടെ അന്തസ്സ് ഇടിച്ച് താഴ്‌ത്തുന്ന വിധത്തിൽ അക്രമത്തിന്റെ പേര് പറഞ്ഞ് എൽഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വലിയ ശ്രമങ്ങളാണ് നടന്നത്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്താനും അതോടൊപ്പം അധിക്ഷേപിക്കാനും യുഡിഎഫ് തയ്യാറായി. പാനൂരിൽ പാർടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയം സിപിഐ എമ്മിൻ്റെ തലയിൽക്കെട്ടി വെച്ച് മുതലെടുപ്പ് നടത്താനുള്ള ഹീനമായ ശ്രമങ്ങളും ഉണ്ടായി. അതിനെയെല്ലാം അതിജീവിച്ച് പ്രകോപനങ്ങളിൽ വീഴാതെ ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ജനങ്ങളിൽ എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.

We One Kerala

Nm



Post Top Ad