സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍; ആദ്യം ചിരി… പിന്നെ കിടിലന്‍ മറുപടിയുമായി രണ്‍ജി പണിക്കര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 April 2024

സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍; ആദ്യം ചിരി… പിന്നെ കിടിലന്‍ മറുപടിയുമായി രണ്‍ജി പണിക്കര്‍


.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എന്നാല്‍, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി, അല്ലെങ്കില്‍ അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിനായാണ് വോട്ട് ചെയ്തത്. എല്ലാ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഉള്ളില്‍നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ അതിജീവന സംവിധാനമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സ്വന്തം പരിഹാരമാര്‍ഗങ്ങള്‍ സ്വാഭാവികമായി കണ്ടെത്തുന്നത് അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും രണ്‍ജി പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

WE ONE KERALA-AJ



Post Top Ad