തലശേരി: തലച്ചോറിൽ രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നയാൾ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. കതിരൂർ പുല്ലോട് വെസ്റ്റിലെ വലിയപുരയിൽ വി പി പ്രകാശനാണ് തലച്ചോറിൽ രക്തസ്രാവമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന് തലച്ചോറിൽ അടിയന്തിരമായി ശാസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിന് 10 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് 15 ലക്ഷത്തോളം രൂപ വേണമെന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചിട്ടുള്ളത്. പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന വി പി പ്രകശന് ഉദാരമതികളുടെ സഹായമുണ്ടെങ്കിൽ മാത്രമെ തുടർചികിത്സ ലഭ്യമാക്കുവാൻ സാധിക്കുകയുള്ളൂ. വി പി പ്രകാശൻ്റെ തുടർചികിത്സക്കും നിലവിലുള്ള ബാദ്ധ്യത നിറവേറ്റുന്നതിനും നാട്ടുകാരുടെ സഹാ യത്തോടെ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ കതിരൂർ സർവീസ് സഹകരണ ബാങ്കിൽ KRDC0200010032918 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌സി ICIC0000104.

Post a Comment