ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണം


രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ ഉപരാഷ്ട്രപതിയെ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ജെബി മേത്തർ എം പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി കെ.എസ്. സുദർശൻ എന്നിവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു. സ്വീകരണത്തിനു ശേഷം ഉപരാഷ്ട്രപതി ചങ്ങനാശേരിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്ററിൽ പുറപ്പെട്ടു. ചങ്ങനാശേരിയിൽ നിന്ന് വൈകിട്ട് എറണാകുളത്ത് ഗവ ഗസ്റ്റ് ഹൗസിൽ എത്തുന്ന ഉപരാഷ്ട്രപതി നാളെ (മാർച്ച് 1) തൃശൂരിലും പത്തനാപുരത്തും പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.



Post a Comment

Previous Post Next Post

AD01