കേരള ഹൈക്കോടതിയിൽ ഗവേഷകരാകാൻ അവസരം. റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ 48 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഒഴിവുകളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. പ്രതിമാസം 35000 വരെ നേടാൻ സാധിക്കുന്ന ഈ ജോലിക്ക് നിയമ ബിരുദധാരികൾക്കും ഫൈനൽ ഇയറോ സെമസ്റ്ററോ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
1 വർഷം വരെയാണ് നിയമന കാലാവധി എങ്കിലും നിങ്ങളുടെ പ്രകടനം മികച്ചതാണെങ്കിൽ രണ്ടാം വർഷത്തിലും അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ഫൈനൽ ഇയർ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുമെങ്കിലും ഇന്റർവ്യൂന് മുൻപ് സർട്ടിഫിക്കറ്റുകൾ ഹാജറാക്കേണ്ട സമയത്ത് എല്ലാ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം.
ഓൺലൈനായി അപേക്ഷിക്കേണ്ടതിന്റെയും ഫീസ് അടച്ചു തുടങ്ങേണ്ടതിന്റെയും തീയതി ഈ മാസം 2 ആണെങ്കിലും 30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഓഫ്ലൈൻ വഴി ഫീസ് ഈ മാസം 4നും 11നും ഇടയിൽ അടച്ചിരിക്കണം.എഴുത്ത് പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. 1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർ, ജോലിയില്ലാത്ത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല. 1994 ഡിസംബർ ഒന്നിനും 2004 നവംബർ 30നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.





0 Comments