ഇനി പെട്രോൾ വേണ്ട, എഥനോളിൽ ഓടുന്ന ബൈക്കുമായി ഹീറോ; എന്താണ് ഫ്ലക്സ് ഫ്യുവൽ ബൈക്ക്?


രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ ബൈക്ക് പുറത്തിറക്കുകയാണ്. ജൂൺ 3ന് കമ്പനി തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ്-ഫ്യൂവൽ ഇരുചക്ര വാഹനം പുറത്തിറക്കുമെന്നണ് റിപ്പോർട്ട്. ഇന്ത്യയിലെ ബദൽ ഇന്ധന ഗതാഗത രംഗത്തേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ ഹീറോ മോട്ടോകോർപ്പിന്റെ ആദ്യത്തെ ഏഥനോൾ അധിഷ്ഠിത മോഡലാണിത്. പെട്രോളിലും അതോടൊപ്പം 85 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുള്ള E85 ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഭൂരിഭാഗം വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായവയാണ്. എന്നാല്‍ ഭാവിയില്‍ ഇതിലും ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിച്ച് വരികയാണ്. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ പേരോ മറ്റ് വിവരങ്ങളോ ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, കമ്പനിയുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളായ സ്‌പ്ലെന്‍ഡര്‍ അല്ലെങ്കില്‍ എച്ച്എഫ് ഡീലക്‌സ് (HF Deluxe) എന്നിവയിലൊന്നിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Post a Comment

Previous Post Next Post

AD01