മട്ടന്നൂർ-വിരാജ്പേട്ട അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.അപകടത്തെ തുടർന്ന് പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോറിയിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു ലോറി വൻ താഴ്ചയിലേക്ക് മറിഞ്ഞതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിവരുന്നതേയുള്ളൂ.






0 Comments