രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതാണോ

 

നമ്മൾ എല്ലവരും ആഹാരത്തി​ന്റെ കാര്യത്തിൽ വളരെയധികം ഉഴപ്പുന്നവരാണ് അല്ലെ. പലരും അത്തഴം 9 ന് ശോഷമാണ് കഴിക്കുന്നത്. 11ന് ശേഷം കഴിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ വൈകി ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. നമ്മുടെ ശരീരത്തിന് ഒരു ജൈവഘടികാരം ഉണ്ട്.സര്‍ക്കാഡിയന്‍ റിഥം എന്നാണ് അതറിയപ്പെടുന്നത്. അതായത് വ്യക്തമായി പറഞ്ഞാൽ നമ്മൾ ഉണരുന്നത് മുതൽ ഭക്ഷണം ദഹിപ്പിക്കുന്ന വരെയുള്ള കാര്യങ്ങൾ നിർണ്ണായിക്കുന്നത് ഈ ഘടികാരമാണ്. എല്ലാരും കിടക്കുന്ന സമയമാണ് 10 മണിക്ക് ശേഷം. ആ സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ ശരീരം വിശ്രമിക്കുന്നതിനു പകരം കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നു. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ​ദോഷകാരമായി ബാധിക്കുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു. കൂടാതെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും ഇത് ബാധിക്കും. പീന്നിട് ഈ ശീലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കു കാരണമാകുന്നു. ചില പഠനങ്ങൾ പ്രകാരം വൈകി കഴിക്കുന്നത് മൂലം പക്ഷാഘാതം വരെ സംഭവിച്ചേക്കാം. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനെ ഉറങ്ങുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്‌ളക്‌സിനും കാരണമാകുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് ഒഴുകുകയും പീന്നിട് നെഞ്ചെരിച്ചിലും അസ്വസ്ഥതയക്കും കാരണമാക്കുന്നു. പകല്‍ മുഴുവന്‍ ജോലി ചെയ്തതിനു ശേഷം ശരീരത്തിന്റെ വിശ്രമത്തിന് രാത്രി സമയം ആവശ്യമാണ്. സാധാരണയായി ഉറക്കത്തില്‍ രക്തസമ്മര്‍ദ്ദവും സ്‌ട്രെസ് ഹോര്‍മോണുകളും കുറയുകയും ശരീരം വിശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ഈ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് അധിക ഊര്‍ജ്ജം ചെലവഴിക്കേണ്ടിവരുന്നു.ആരോഗ്യ വിദഗ്ധര്‍ പറയുന്നത് രാത്രി 7 നും 8 നും ഇടയില്‍ അത്താഴം കഴിക്കണമെന്നാണ്. കൂടാതെ അത്താഴത്തിനും ഉറക്കസമയത്തിനും ഇടയില്‍ കുറഞ്ഞത് 2-3 മണിക്കൂര്‍ ഇടവേള ഉണ്ടായിരിക്കണം. ഇത് ദഹനത്തിന് മതിയായ സമയം നല്‍കുകയും മികച്ച ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. അത്താഴം ലഘുവായിരിക്കണം. വറുത്തതോ, എണ്ണമയമുള്ളതോ, അമിതമായി മധുരമുള്ളതോ ആയ ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കുന്നത് ഒഴിവാക്കുക. അത്താഴത്തില്‍ കൂടുതലായും പയറും പച്ചക്കറികളും, സാലഡ്, മള്‍ട്ടിഗ്രെയിന്‍ റൊട്ടി, കിച്ച്ഡി, സൂപ്പ്, തൈര് എന്നിവ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.


Post a Comment

0 Comments