പാമ്പിനെ ചവിട്ടിയാൽ അത് തിരിച്ചു കൊത്തും; മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോ​ഗ്യമന്ത്രി

 

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോ​ഗ്യമന്ത്രി. മെഡിക്കൽ കോളജിലെ കാടുകൾ വെട്ടിതെളിച്ചപ്പോഴാണ് പാമ്പ് പുറത്ത് ചാടിയത്. പിജി വിദ്യാർത്ഥിനി പാമ്പിനെ ചവിട്ടി, ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളേജിലെ പീഡ‍ിയാട്രിക് വിഭാ​ഗത്തിലെ ഡോക്ടർ ശ്രേയയ്ക്ക് ആണ് പാമ്പ് കടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. 



Post a Comment

Previous Post Next Post

AD01