മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ചേന്തി അനിലിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി റിപ്പോര്‍ട്ട് നല്‍കി. ബി.എന്‍.എസ്. 61(2) വകുപ്പാണ് അനിലിനെതിരെ ചുമത്തിയത്. പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്.പ്രതിയുടെ ശബ്ദ പരിശോധന നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ളയാളാണ് അനിൽ. ജാമ്യം ലഭിച്ചാല്‍ ഇയാൾ ഒളിവില്‍ പോകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കവേയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലെ 43ാമത്തെയാൾ ആണ് അനിൽ. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിൽ വാഹനം തടഞ്ഞതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇയാളെ പിന്നീട് കോണ്‍ഗ്രസ് പ്രാഥമികാ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ചേന്തി സംഘർഷത്തിൽ വെട്ടിലായിരിക്കയാണ് കോൺഗ്രസ്.


.gif)


0 Comments