തിരുവനന്തപുരം : ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിൽ വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് അറിയുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം സ്ഥലത്ത് തുടരുകയും ഗിരീഷിന്റെ ആരോഗ്യനില അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു.
ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫാണ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തത്. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ഗവർണറുടെ സ്റ്റാഫിൽപ്പെട്ടയാൾ തന്നെ ബന്ധപ്പെടുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഗിരീഷിന്റെ വീട് വെള്ളയമ്പലത്ത് ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ്. കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.
ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.
അടിയന്തര സാഹചര്യത്തിൽ യാത്ര നിർത്തിവെച്ച് വഴിയാത്രക്കാരന്റെ സഹായത്തിനായി ഗവർണർ നേരിട്ട് ഇടപെട്ടത് അദ്ദേഹത്തിന്റെ മാനുഷിക സമീപനത്തിന്റെ മാതൃകയായി.



.gif)


0 Comments