മഴ മുന്നറിയിപ്പ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അതേസമയം, അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കൂടാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.



إرسال تعليق

0 تعليقات