വീടുകൾ കുത്തിത്തുറന്ന് ആഭരണം മോഷ്ടിച്ചു


ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ പെരുവം പറമ്പിൽ രണ്ട് വീടുകൾ കുത്തിത്തു തുറന്ന് ആറര പവൻ സ്വർണാഭരണം മോഷ്ടിച്ചു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപമുള്ള അശ്വതി വീട്ടിൽ രൂപ രമേശിന്റെയും സമീപത്തെ ശ്രീസദൻ വീട്ടിൽ കെ ടി ബിന്ദുവിന്റെയും വീടുകളിലാണ് മോഷണം നടന്നത്. 
രണ്ട് വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു മോഷണം. രൂപ രമേശിന്റെ വീട്ടിൽ നിന്ന് ആറര പവനോളം സ്വർണം നഷ്ട‌പ്പെട്ടു. ഇവർ തിങ്കളാഴ്ച എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെടികൾക്ക് വെള്ളം നനയ്ക്കാൻ എത്തിയ ആളാണ് വീടിന്റെ പിൻവശത്തെ കതക് തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്. കമ്പിപ്പാര ഉപയോഗി ച്ച് കതക് കുത്തി തുറന്നതായാണ് സംശയം. വീടിന് സമീപത്ത് നിന്ന് കമ്പിപ്പാരയും പൊലീസ് കണ്ടെത്തി. തൊട്ടടുത്ത വീടായ ശ്രീസദനിലും പിൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവരമറിഞ്ഞ് ഇരിക്കൂർ പൊലീസ്, ഡോഗ് സ് ക്വാഡ്, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.



إرسال تعليق

0 تعليقات