നാഷൻസ് ലീഗ് പോരാട്ടത്തിൽ ചെക്കിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയിൻ തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ യുവതാരം ലാമിൻ യമാലിലൂടെ സ്പെയിൻ മുന്നിലെത്തി. 35-ാം മിനിറ്റിൽ റോഡ്രി രണ്ടാം ഗോളും നേടി ടീമിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ 69-ാം മിനിറ്റിൽ ഡൊമിനിക് സ്ലാമയിലൂടെ ചെക്കിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 89-ാം മിനിറ്റിൽ മൈക്കൽ മെറീനോ മൂന്നാം ഗോളും നേടി സ്പെയിനിന്റെ വിജയം പൂർത്തിയാക്കി. ഈ ഗംഭീര വിജയത്തോടെ ഗ്രൂപ്പ് എ3യിൽ ഇംഗ്ലണ്ടിനെ മറികടന്ന് സ്പെയിൻ ഒന്നാമതെത്തി. തുടർച്ചയായ 41 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ലാ റോജയുടെ വിജയം. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ അത്ഭുത ഗോളിലൂടെ ലാമിൻ ടീമിന്റെ വിജയം ഉറപ്പിച്ചിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ലാമിൻ യമാൽ വലകുലുക്കുന്നത്. സ്പാനിഷ് കോച്ച് ലൂയിസ് ഡാ ലിന്റെയെ പോലും അതിശയിപ്പിച്ച ഗോളായിരുന്നു അത്. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിൽ സ്പെയിനിന്റെ പൂർണ്ണ ആധിപത്യമാണ് കണ്ടത്. 35ാം മിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് റോഡ്രി ഗോൾ നില രണ്ടായി ഉയർത്തി.





0 تعليقات