കാപ്പാ കേസിൽ ജയിൽ മോചിതനായ ബിജെപി കൗൺസിലർ ആർ സു​ഗതനെ സ്വീകരിക്കാനെത്തിയത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; വരവേറ്റത് ഷാൾ അണിയിച്ച്.

 

ജയിൽ മോചിതനായ തിരുവനന്തപുരത്തെ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ സ്വീകരിക്കാനെത്തിയത് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ഷാൾ അണിയിച്ചും കുശലം അന്വേഷിച്ചുമാണ് കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിഞ്ഞ ആർ സു​ഗതനെ സുരേഷ് ​ഗോപി സ്വീകരിച്ചത്. ഇന്നാണ് സു​ഗതന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സുഗതനുമേൽ കാപ്പ ചുമത്തിയ നടപടി റദ്ദാക്കിയിരിക്കുന്നത്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എം എൽ എയായിരിക്കെ വി കെ പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.

വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിൽ വച്ച് സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി കൂടിയാണ്. വീടുകയറി ആക്രമണം നരഹത്യാശ്രമം, സ്ത്രീകളോട് അപമര്യാതയായി പെരുമാറൽ, പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് കേസുകളും ഉണ്ട്. വട്ടിയൂർക്കാ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാൾ കൂടിയാണ് സുഗതൻ.



إرسال تعليق

0 تعليقات