കരുമാടിക്കുട്ടന്റെ മടയിൽ കരുമാടിയുടെ പ്രകൃതി ഭംഗിയിൽ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ചൂതൻ എന്ന ചിത്രം. പീകോക്ക് മോഷൻ പിക്‌ച്ചേഴ്സിന്റെ ബാനറിൽ പി എം.പി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം, ക്യാമറ - മനോജ് വാമദേവൻ നിർവ്വഹിക്കുന്നു. കഥ - സിംല, തിരക്കഥ, സംഭാഷണം - സബീന, പ്രൊഡക്ഷൻ മാനേജർ - കുമാർജി കരുമാടി, പി.ആർ.ഒ - അയ്മനം സാജൻ
സജിസോമൻ, സ്ഫടികം കുമാർ, ഋഷി കേശൻ, ഇന്ദ്രൻസ്, വിജി, അംബിക, മഞ്ജു എന്നിവരോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഓഡിഷൻ ഒക്ടോബർ 25-ന് കരുമാടിയിൽ നടക്കും. നവംബർ മാസം കരുമാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.





0 تعليقات