കണ്ണൂർ: പുതിയ യുഗം പുതിയ ചിന്ത എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച ക്യാമ്പയിൻ നാലാം ഘട്ടം 2022 ജനുവരി 21ന് കൂത്തുപറമ്പിൽ നിന്നാരംഭിച്ച് മാർച്ച് 6ന് പയ്യന്നൂരിൽ സമാപിക്കും. ഇതിന്റെ പ്രഖ്യാപന സമ്മേളനം കണ്ണൂർ ബാഫഖി സൗധത്തിൽ വച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു അബ്ദുൾ കരീം ചേലേരി, സി.കെ.മുഹമ്മദലി, കെ.പി.താഹിർ, അഡ്വ: കെ.എ.ലത്തീഫ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.