കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കസ്റ്റംസും ഡി.ആര്.ഐയും നടത്തിയ പരിശോധനയില്‍ 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വര്‍ണമാണ്
പിടികൂടിയത്. കാസര്‍കോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. യാത്രക്കാരന്റെ രണ്ട് കാലിലും കെട്ടിവെച്ച നിലയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്.