പ്രാദേശികമായ കൂട്ടായ്മകൾ ഇല്ലാതായത് സമൂഹത്തിന്റെ മൂല്യച്ച്യുതിക്ക് കാരണമായി - മാമുക്കോയ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

പ്രാദേശികമായ കൂട്ടായ്മകൾ ഇല്ലാതായത് സമൂഹത്തിന്റെ മൂല്യച്ച്യുതിക്ക് കാരണമായി - മാമുക്കോയ


തില്ലങ്കേരി: ഒരുകാലത്ത് നാട്ടിൻപുറത്തെ  വിവിധ പ്രാദേശിക കലാസമിതികളുടേയും   വായനശാലകളുടേയും മറ്റും നേതൃത്വത്തിൽ  നടന്നുവന്നിരുന്ന  പ്രാദേശികമായ  കൂട്ടായ്മകൾ ഇല്ലാതായതാണ് നമ്മുടെ നഷ്ടമെന്ന് പ്രശസ്ത സിനിമാ നടൻ മാമുക്കോയ പറഞ്ഞു. തില്ലങ്കേരി ചാളപ്പറമ്പ് ശംഖൊലി സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിഷുപ്പൊലിമ വിഷു ആഘോഷ പരിപാടിയുടെ ഭാഗമായ സാംസ്കാരിക സദസ്സ്  ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാമുക്കോയ.  അത്തരം കലാസമിതികളും മറ്റും നടത്തുന്ന നാടകം, പാട്ട്, നൃത്തം തുടങ്ങിയ  കലാ കായിക പരിപാടികൾ നമ്മുടെ കലാപരവും സാംസ്കാരികവുമായ വളർച്ചക്ക് ഏറെ സഹായകരമായിരുന്നു. കലയും, സാഹിത്യവും, ജാതിയും, മതവും, രാഷ്ട്രീയവുമെല്ലാം അന്നും ഉണ്ടായിരുന്നെങ്കിലും ഒന്നിനും വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും ഇത്തരം കൂട്ടായ്മകൾ നഷ്ടപ്പെട്ടതാണ് നമ്മുടെ മൂല്യച്യുതിക്കും മാനസിക വിഭജനത്തിനും  കാരണമായതെന്നും മാമുക്കോയ പറഞ്ഞു. 


ഇരിട്ടി  പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.   സിനിമാതാരം കൃഷ്ണകുമാർ മുഖ്യാതിഥി ആയിരുന്നു. ഇത്തരം ഒരു കൂട്ടായ്മ വളരെക്കാലത്തിന്  ശേഷമാണ് കാണുന്നതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ എത്തി എന്നതിലും  സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് മെമ്പർമാരായ മനോജ് പടിക്കച്ചാൽ, എം.കെ. ആനന്ദവല്ലി , ശംഖൊലി സാംസ്‌കാരിക വേദി രക്ഷാധികാരി ചന്ദ്രൻ,  കൺവീനർ ജി.വി. പ്രഭാകരൻ, കെ.പി. വിജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്ത നൃത്യങ്ങൾ, മാജിക്കൽ ഗാനമേള എന്നിവയും നടന്നു.

Post Top Ad