താമരശ്ശേരി: ചുരത്തിൽ കല്ല് പതിച്ച് അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോ ദൃശ്യം പുറത്ത്. പിന്നിൽ സഞ്ചരിച്ച ബൈക്കുകാരൻ പകർത്തിയ ദൃശ്യമാണ് പുറത്ത് വന്നത്. ക്യാമറവെച്ച ബൈക്കിന്റെ മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിന്റെ പിറകിലിരിക്കുന്ന 22 വയസ്സുള്ള നിലമ്പൂർ സ്വദേശിയായ ചെറുപ്പക്കാരനാണ് അതി ദാരുണമായി അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. ചുരത്തിന് മുകളിലുള്ള മലയിൽ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു. ബൈക്കും യാത്രക്കാരും കൊക്കയിലേക്ക് തെറിച്ചു പോയി.