കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.