വിൻഡീസ്-ഇന്ത്യ അഞ്ചാം ടി-20 ഇന്ന്; കുൽദീപും കിഷനും കളിച്ചേക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 6 August 2022

വിൻഡീസ്-ഇന്ത്യ അഞ്ചാം ടി-20 ഇന്ന്; കുൽദീപും കിഷനും കളിച്ചേക്കും


വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 ഇന്ന്. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8ന് മത്സരം ആരംഭിക്കും. പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ ഇതുവരെ അവസരം ലഭിക്കാത്ത സ്പിന്നർ കുൽദീപ് യാദവിനും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഇന്ന് അവസരം ലഭിച്ചേക്കും. നാലാം മത്സരത്തില്‍ 59 റണ്‍സിന്‍റെ മിന്നും വിജയവുമായാണ് ഇന്ത്യ പരമ്പര നേടിയത്. ഇതോടെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 19.1 ഓവറില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാനും റോവ്മാന്‍ പവലും 24 റണ്‍സ് വീതം നേടിയപ്പോൾ മറ്റ് ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. അര്‍ഷദീപ് സിംഗ് വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.



Post Top Ad