എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു. തലശ്ശേരി സ്വദേശിയാണ്. യോഗത്തിൽ ദേശീയ വർക്കിങ് കമ്മിറ്റി അംഗവും വനം വകുപ്പ്മന്ത്രിയുമായ എ കെ ശശീന്ദ്രൻ, എം പി മുരളി ,മുൻ ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ, കെ എ ഗംഗാധരൻ, വി വി കുഞ്ഞികൃഷ്ണൻ, കെ വിനയരാജ്, കെ മുകുന്ദൻ, പി സി അശോകൻ ,കെ ജയാനന്ദൻ ,അജയൻ പായം, പ്രശാന്തൻ എം എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടായി വി .സി. വാമനനെയും ട്ര ഷററായി എം പ്രഭാകരനെയും തെരഞ്ഞെടുത്തു.