കർണ്ണാടക ആർടിസിയെ കുറിച്ച് പഠിക്കാൻ കേരളം; കേരള – കർണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 September 2022

കർണ്ണാടക ആർടിസിയെ കുറിച്ച് പഠിക്കാൻ കേരളം; കേരള – കർണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി


കർണ്ണാടക ആർടിസിയെ കുറിച്ച് പഠിക്കാൻ കേരളം. കേരളത്തിലെ കെഎസ്ആർടിസിയുടെ ഉന്നതതല സംഘം കർണാടക സന്ദർശിക്കും. കർണ്ണാടക ആർടിസി നടത്തുന്ന പരിഷ്‌കാരങ്ങൾ, ഡ്യൂട്ടി സമ്പ്രദായം എന്നിവ പഠിക്കും. കെഎസ്ആർടിസിയുടെ ഓരോ അംഗീകൃത യൂണിയനുകളിലെ 2 പ്രതിനിധികൾ സംഘത്തിലുണ്ടാകും. ഇവരായിരിക്കും കർണ്ണാടക ആർടിസിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം കർണ്ണാടക- കേരള മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ആരംഭിച്ചു. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായേക്കും. കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചർച്ചയിൽ ഇരു സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പിണറായി പങ്കെടുക്കും. നേരത്തെ സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക തേടിയിട്ടുണ്ട്. തലശ്ശേരി- മൈസൂരു, നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍പാത സംബന്ധിച്ചും ചര്‍ച്ച ചെയ്യും.



Post Top Ad