ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്നു; പ്രൊഫ.മനീഷ് കുമാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്നു; പ്രൊഫ.മനീഷ് കുമാർ


കണ്ണൂർ: ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്ര പ്രസിദ്ധീകരങ്ങളും സമ്മേളനങ്ങളും വർധിച്ചു വരുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നതെന്ന്  'കാലിക്കറ്റ് സർവ്വകലാശാല ബയോടെക്നോളജി വിഭാഗം മുൻ മേധാവി ഡോ.മനീഷ് കുമാർ പ്രസ്താവിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി യിൽ രണ്ടു ദിവസമായി നടന്നു വരുന്നു അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഫറൻസിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 25,26 തീയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന അന്താരാഷ്ട്ര സസ്യ ശാസ്ത്ര കോൺഫറൻസ് ബുധനാഴ്ച സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.കെ.ടി. ചന്ദ്രമോഹൻ ഉദ്‌ഘാടനം ചെയ്തു. സർ സയ്ദ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ടാജോ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ. ശ്രീജ. പി സ്വാഗതവും ഡോ.ഗായത്രി .ആർ നമ്പ്യാർ നന്ദിയും പറഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാംപസ് സസ്യ ശാസ്ത്ര വിഭാഗം കോർഡിനേറ്റർ ഡോ.കെ.എൻ.അജോയ് കുമാർ സെമിനാറിന്റെ അവലോകനം നടത്തി. സെമിനാറിന്റെ ഭാഗമായി ഇരുപത്തഞ്ച് പ്രബന്ധങ്ങളുടെ അവതരണം നടന്നു. മികച്ച ഗവേഷക പ്രബന്ധത്തിനുള്ള അവാർഡ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഗവേഷക ശ്രീമതി ശ്വേത മാധവന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും മികച്ച ബയോടെക്നോളജി ശാസ്ത്രജ്ഞനുമായാ ഡോ.മനീഷ് കുമാർ സമ്മാനിച്ചു. ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ 150 ഓളം ഗവേഷകർ പങ്കെടുത്തു.



Post Top Ad