ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്; ആ​പ്പി​ലെ അ​പ​ക​ട റി​പ്പോ​ർ​ട്ടി​ങ്​​ അ​റി​യ​ണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 27 October 2022

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്; ആ​പ്പി​ലെ അ​പ​ക​ട റി​പ്പോ​ർ​ട്ടി​ങ്​​ അ​റി​യ​ണം


ദു​ബൈ : ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കു​ന്ന​വ​ർ അ​പ​ക​ട​ങ്ങ​ൾ പൊ​ലീ​സ്​ ആ​പ്ലി​ക്കേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നും പ​ഠി​ക്ക​ണം  പു​തി​യ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കാ​ൻ ഈ ​പ​ഠ​നം കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ദു​ബൈ പൊ​ലീ​സും റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) അ​ധി​കൃ​ത​രും ച​ർ​ച്ച ന​ട​ത്തി. ചെ​റി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ പൊ​ലീ​സ്​ പ​ട്രോ​ൾ വാ​ഹ​നം എ​ത്തി​ച്ചേ​രാ​തെ ത​ന്നെ ആ​പ്പി​ൽ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​റി​യി​ക്കാ​നു​മാ​ണ്​ നി​ല​വി​ൽ സം​വി​ധാ​ന​മു​ള്ള​ത്. എ​ന്നാ​ൽ, പ​ല​ർ​ക്കും ഇ​തി​ന്‍റെ ഉ​പ​യോ​ഗം ശ​രി​യാ​യ രീ​തി​യി​ൽ അ​റി​യാ​ത്ത പ്ര​ശ്ന​മു​ണ്ട്. ഇ​ത്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ പു​തി​യ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.ദു​ബൈ പൊ​ലീ​സും ആ​ർ.​ടി.​എ​യും ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ പ​രി​ക്കു​ക​ളോ സം​ഭ​വി​ക്കാ​ത്ത അ​പ​ക​ട​ങ്ങ​ളാ​ണ്​ ആ​പ്പി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നാ​വു​ക. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം റോ​ഡ്​ സൈ​ഡി​ലേ​ക്ക്​ മാ​റ്റി​യ​ശേ​ഷം ദു​ബൈ പൊ​ലീ​സ് ആ​പ്പി​ലെ 'സി​മ്പി​​ൾ ആ​ക്സി​ഡ​ന്‍റ്​ റി​പ്പോ​ർ​ട്ട്' ഫീ​ച്ച​റി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ൾ, ലൈ​സ​ൻ​സ് ന​മ്പ​ർ എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്ത്​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള റി​പ്പോ​ർ​ട്ടി​ന്​ അ​പേ​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും.ദു​ബൈ പൊ​ലീ​സി​ലെ​യും ആ​ർ.​ടി.​എ​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ട്രാ​ഫി​ക്​ ജാ​മു​ക​ൾ ഒ​ഴി​വാ​ക്കി ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​യം ലാ​ഭി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച​യാ​യി. ഈ ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ വ​രെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 2,550 സൈ​ക്കി​ളു​ക​ൾ ഇ​രു സ്ഥാ​പ​ന​ങ്ങ​ളും കൂ​ടി പി​ടി​ച്ചെ​ടു​ത്ത​താ​യും 'സൈ​ക്കി​ൾ സൗ​ഹൃ​ദ ന​ഗ​ര പ​ദ്ധ​തി' ആ​രം​ഭി​ച്ച ശേ​ഷം ഇ-​സ്കൂ​ട്ട​റു​ക​ളു​ടെ​യും ബൈ​ക്കി​ന്‍റെ​യും ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​യും യോ​ഗം വി​ല​യി​രു​ത്തി. ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ലെ​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി, ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ബോ​ർ​ഡ് ഓ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ചെ​യ​ർ​മാ​നു​മാ​യ മ​ത്വാ​ർ അ​ൽ താ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്.

Post Top Ad