ആറളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ കലോത്സവം വിവിധ മത്സര പരിപാടികളോ യാണ് ആരംഭിച്ചത്. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യ്തു. കലാ സാഹിത്യ മത്സരങ്ങളാണ് പ്രതിഭകളെ വാര്‍ത്തെടുക്കുന്നത് എന്ന് സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.
സ്കൂളുകളില്‍ നടന്നുവരുന്ന
കലാ സാഹിത്യ പരിപാടികളാണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരായ പല വ്യക്തികളെയും വാർത്തെടുക്കുന്നത്. എന്നും അഡ്വ സണ്ണി ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.
താനും അങ്ങനെ വളര്‍ന്നുവന്നതാണെന്നും ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ഷീബ രവി, ഷൈൻ ബാബു, അബ്ദുൾ നാസർ പി ടി എ പ്രസിഡൻറ് പ്രേമദാസൻ, വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ എൻ. കെ, എം പി ടി എ പ്രസിഡൻറ് സജിന ബാബു, പി ടി എ അംഗം ഉണ്ണികൃഷ്ണന്, പ്രിൻസിപ്പാൾ
കെ. കെ. സുരേന്ദ്രന്, പ്രധാനാധ്യാപകൻ രാജീവൻ ഇ.എൻ,
അധ്യാപകരായ
ബീന എം കണ്ടത്തിൽ, ലിൻറു കുര്യൻ, സക്കരിയ വിളക്കോട് , പവിത്രൻ എം ഒ, ദൃശ്യ, ജയേഷ് സംസാരിച്ചു.
റിപ്പോർട്ട്: കെ. ബി ഉത്തമൻ