ഉളിക്കൽ: കോക്കാട് മത്സ്യ വിൽപ്പന കേന്ദ്രത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുക്കുകയും, പിടിച്ചെടുത്ത മത്സ്യങ്ങൾ ആരോഗ്യ വകുപ്പ് നശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ വിൽപ്പന ചെയ്ത മത്സ്യങ്ങൾ പഴകിയതാണെന്നുള്ള വ്യപകമായ പരാതി ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
ഇന്ന് നടന്ന പരിശോധനയ്ക്ക്
ഉളിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എന്നിവർ നേതൃത്വം നൽകി.