സുരേഷ് ഗോപിക്ക് തൃശൂര്‍, വി.മുരളീധരന് തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കി ബിജെപി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

സുരേഷ് ഗോപിക്ക് തൃശൂര്‍, വി.മുരളീധരന് തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കി ബിജെപി


 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം.ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്‌ദേക്കര്‍ ആണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്‌ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു കാര്യപരിപാടികള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Post Top Ad